May 12, 2026

വാഹനാപകടത്തിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു 

0
Img 20240925 114314
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: തൊണ്ടർനാട് സ്വദേശിനിയായ യുവതി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. കുന്നേരി പുത്തൻപുരയിൽ പരേതനായ മനോഹരന്റെയും തങ്കമണിയുടേയും മകൾ അമൃത പി മനോഹരൻ (30) ആണ് തൃശ്ശൂരിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടത്. സ്കൂ‌ട്ടറിൽ സഞ്ചരിക്കവെ കഴിഞ്ഞ 17നായിരുന്നു അപകടം. തുടർന്ന് സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. തൃശൂർ സ്വദേശി എംസി പ്രസാദാണ് ഭർത്താവ്. അമ്പിളി ഏക സഹോദരിയാണ്. മൃതദേഹം ഇന്ന് വൈകീട്ടോടെ തൊണ്ടർനാട്ടിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *