ആര്യാടൻ അനുസ്മരണം സംഘടിപ്പിച്ചു
കൽപ്പറ്റ : അധികാരം ജനങ്ങൾക്കായി ഉപയോഗിച്ച ഭരണാധികാരിയാണ് അര്യാടൻ മുഹമ്മദ് കെ പി സി സി മെമ്പർ പി പി ആലി. ഭരണകർത്താവായിരുന്ന അവസരങ്ങളിൽ എല്ലാ അധികാരവും ജനങ്ങൾക്കായി ഉപയോഗിച്ച ഭരണാധികാരിയാണ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദെന്ന് കെ പി സി സി മെമ്പർ പി പി ആലി പറഞ്ഞു. അര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ കൽപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ടി ജെ ഐസക്, എസ് മണി, ഹർഷൽ കോന്നാടൻ, സെബാസ്റ്റ്യൻ കൽപ്പറ്റ, പി കെ സുഭാഷ്, ഡിന്റോ ജോസ്, സുനീർ ഇത്തിക്കൽ, പ്രതാപ് കൽപ്പറ്റ, അർജുൻ ദാസ്, കെ വാസു, എം വി ഷനൂബ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply