കൽപ്പറ്റ മണ്ഡലത്തിലെ പുതിയ ആംബുലൻസ് സർവീസ് ;കെ സി വേണുഗോപാൽ എം പി ഫ്ലാഗ് ഓഫ് ചെയ്തു
കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ടും മണ്ഡലത്തിലെ പൊതുവായ മെഡിക്കൽ ആവശ്യത്തിലേക്കും എം എൽ എ കെയർ കൽപറ്റയും തളിപ്പറമ്പ് ജെയ് ഹിന്ദ് ചാരിറ്റി സെൻ്ററും ചേർന്ന് കൽപറ്റ മണ്ഡലത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. പി എ സി അധ്യക്ഷനും എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം പി ഫ്ലാഗ് ഓഫ് ചെയ്തു. ആംബുലൻസിന്റെ പ്രവർത്തനങ്ങൾ രാജീവ് യൂത്ത് ഫൗണ്ടേഷൻ നിർവഹിക്കും. കൂടാതെ നിർധനരായ രോഗികൾക്ക് ഒരു വർഷത്തേക്ക് സൗജന്യ മരുന്ന് നൽകുന്ന പദ്ധതിയും എം എൽ എ കെയർ കൽപറ്റ ആരംഭിച്ചിട്ടുണ്ട്. ജെയ്ഹിന്ദ് ചാരിറ്റി സെൻ്റർ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കും.
വയനാട് മുണ്ടക്കൈ പ്രളയബാധിതരുടെ പുനരധിവാസം ലക്ഷ്യം വച്ച് എം എൽ എ കെയർ കൽപറ്റ നടപ്പാക്കുന്ന പുനരിധിവാസ പദ്ധതികളുടെ ഏകോപനത്തിനായി രൂപീകരിച്ച റിവൈവ് വയനാട് ഓഫിസ് കെ. സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ, എസ് സി , എസ് ടി എന്നീ പ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് ഓഫിസ് പ്രധാനമായും പ്രവർത്തിക്കുക.
കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് സമുച്ചയത്തിൽ ഒന്നാം നിലയിലാണ് റിവൈവ് വയനാട് പുനരധിവാസ ഓഫിസ് പ്രവർത്തിക്കുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, സണ്ണി ജോസഫ് എം എൽ എ, കെപിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജു, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ജെയ്ഹിന്ദ് ചാരിറ്റി സെൻ്റർ കമ്മിറ്റി ചെയർമാൻ കെ വി ടി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി മാവില പദ്മനാഭൻ, കൽപറ്റ മണ്ഡലം ചെയർമാൻ പി കബീർ, രാജീവ് യൂത്ത് ഫൌണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ, ഭാരവാഹികളായ എം എ ജോസഫ്,
എൻ ടി മാത്യു, റസാഖ് കൽപറ്റ, പി പി അലി തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply