May 12, 2026

പ്രിയങ്കാ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി

0
Img 20240926 120629
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി യുഡിഎഫ് വയനാട് ജില്ലാ നേതൃയോഗം ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി നേതൃയോഗം ഉദ്ഘാടനം ചെയ്തു. പ്രിയങ്കാ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും, താഴെത്തട്ട് മുതൽ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായം വൈകിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്. സാധാരണ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പ്രാഥമികമായി ഒരു സാമ്പത്തിക സഹായം കേന്ദ്രസർക്കാർ നൽകുകയും വിശദമായ റിപ്പോർട്ട് കിട്ടുമ്പോൾ കൂടുതൽ തുക അനുവദിക്കുന്നതുമാണ് രീതി. എന്നാൽ വയനാടിൻ്റെ കാര്യത്തിൽ അതുണ്ടായില്ല.

 

കേന്ദ്രവും സംസ്ഥാനവും പരസ്പ‌രം പഴിചാരുകയാണ്. എന്നാൽ ഇത് പരസ്‌പരം കുറ്റപ്പെടുത്തേണ്ട വിഷയമല്ലെന്നും, ദുരന്തബാധിതരെ അതിജീവനത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് ജില്ലാ ചെയർമാൻ്റെ ചുമതലയുള്ള ടി മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ, എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എ ഐ സി സി സെക്രട്ടറിമാരായ മൻസൂർ അലി ഖാൻ, അറുവഴകൻ, കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു, അഡ്വ, ടി സിദ്ധിഖ് എം എൽ എ, എ പി അനിൽകുമാർ എം എൽ എ, സണ്ണിജോസഫ് എം എൽ എ, ജമീല അരപ്പറ്റ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *