May 12, 2026

എങ്ങള ഒപ്പര ഗോത്ര ഫെസ്റ്റ് നടന്നു

0
Img 20240926 183819
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഗവൺമെന്റ് എൽ പി സ്കൂൾ എങ്ങള ഒപ്പര ഗോത്ര ഫെസ്റ്റ് നടന്നു. ശിശു സൗഹൃദ പഠനാന്തരീക്ഷം നിലനിർത്തുന്നതിനും പട്ടിക പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെപഠന താൽപര്യം ഉറപ്പിക്കുന്നതിനും നന്തുണി മ്യൂസിക് കലാ സമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ പട്ടികവർഗ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നാടൻ കലകളുടെ അവതരണം നടന്നു. മാറിവരുന്ന സംസ്കാരത്തിന്റെ കാലഘട്ടത്തിൽ തനത് സംസ്കാരം നിലനിർത്താനും മറ്റുള്ളവരിലേക്ക് പകരാനും ഇത്തരം കൂട്ടായ്മകൾക്ക് കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ അഭിപ്രായപ്പെട്ടു.

 

പ്രധാന അധ്യാപിക ഹിന്ദു കാർത്തികേയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സപ്ലൈകോ ഡിപ്പോ മാനേജർ ആഭ രമേഷ്, സി ജയരാജൻ മാസ്റ്റർ, ഇ. മുസ്തഫ, അജിത തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ, കെയർ ലൈവ് എന്നീ സ്ഥാപനങ്ങൾ കലാകലാകാരന്മാർക്ക് പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *