May 12, 2026

ഹാരിസൺസ്, എൽസ്റ്റൺ – ഭൂമി സർക്കാരിൻ്റെത് : സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ

0
Img 20240926 181606
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയിലെ കുടുംബങ്ങളെ ഉൾപ്പെടെ പരിസ്ഥിതി ലോല വില്ലേജുകളായി പ്രഖ്യാപിക്കപ്പെട്ട മുഴുവൻ വില്ലേജുകളിലെയും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്ത് പുനരധിവസിപ്പിക്കണമെന്ന് സി.പി.ഐ(എം.എൽ)റെഡ് സ്റ്റാർ ആവശ്യപ്പെട്ടു. എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ആയിരത്തോളം ഏക്കറും, ഹാരിസൺസിന്റെ മുഴുവൻ ഭൂമിയും സർക്കാർ ഭൂമിയാണ്. നിയമനിർമ്മാണത്തിലൂടെ മുഴുവൻ ഭൂമിയും ഏറ്റെടുത്തുകൊണ്ട് ദുരന്തബാധിതരെ പുന്നരധിവസിപ്പിക്കണമെന്നും പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കലക്ടറേറ്റ് പടിക്കൽ 31-ാം ദിവസവും തുടരുന്ന സമരം ദുരന്തബാധിതരെയും തോട്ടം തൊഴിലാളികൾ ഉൾപ്പെടയുള്ള ഭൂരഹിതരെയും ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ സംഘടിതവും ശക്തവുമാക്കൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോർജ്ജ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *