July 14, 2026

പോലീസുകാരെ കയ്യേറ്റം ചെയ്ത യുവാക്കൾ റിമാൻഡിൽ 

0
Img 20240926 Wa01382
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: അർദ്ധ രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പുൽപ്പള്ളി, മീനംകൊല്ലി സ്വദേശികളായ ചെട്ടിയാംതുടിയിൽ സഫ്‌വാൻ(20), മണപ്പാട്ടുപറമ്പിൽ നിധിൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള കേസുകൾ ചുമത്തിയിട്ടുണ്ട്.

25.09.2024 തീയതി അർദ്ധ രാത്രിയാണ്‌ സംഭവം. മീനംകൊല്ലിയിൽ മദ്യപിച്ച് യുവാക്കൾ ബഹളം ഉണ്ടാക്കുന്നുണ്ടെന്ന് ഫോണിൽ ലഭിച്ച പരാതി പ്രകാരം ഉടൻ സ്ഥലത്തെത്തിയ പോലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇവരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ബിജു ആന്റണിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് അക്രമികാരികളായ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *