സ്വച്ഛത ഹി- മാലിന്യ മുക്തം നവകേരളം വാഹന പ്രചരണ- പ്രദര്‍ശന ജാഥ തുടങ്ങി
കൽപ്പറ്റ: സ്വച്ഛത ഹി സേവ മാലിന്യ മുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയില്‍ വാഹന പ്രചരണ പ്രദര്‍ശന ജാഥ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 1 വരെ വാഹനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. . എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രദര്‍ശന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ ഉപയോഗം, ഹരിത കര്‍മ്മ സേനക്ക് മാലിന്യം തരം തിരിച്ച് കൈമാറല്‍, ശാസ്ത്രീയ ദ്രവ മാലിന്യ സംസ്‌കരണം എന്നിവ സംബന്ധിച്ചാണ് പ്രചാരണം. ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍, കഴിഞ്ഞ പത്ത് വര്‍ഷമായി സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ജോ -ഡയറക്ടര്‍ ബെന്നി ജോസഫ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഹര്‍ഷന്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ ഇ.സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി. ബാലസുബ്രഹ്മണ്യം, ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply