April 15, 2026

കൈനാട്ടി -കെല്‍ട്രോണ്‍ വളവ് റോഡ് പ്രവര്‍ത്തി ആരംഭിച്ചു

0
Img 20240927 184226
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : കല്‍പ്പറ്റ – കെല്‍ട്രോണ്‍ വളവ് റോഡ് പ്രവര്‍ത്തി ആരംഭിച്ചതായി കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ ടി സിദ്ധിഖ് അറിയിച്ചു. പ്രസ്തുത റോഡില്‍ 13 കലുങ്കുകളാണ് ഉള്ളത്. വളരെ ശോചനീയാവസ്ഥയിലുള്ള കലുങ്കുകളുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 30 കോടി രൂപയുടെ മൂന്ന് റോഡുകളുടെ പ്രവര്‍ത്തികളാണ് നടക്കുന്നത്. കല്‍പ്പറ്റ ബൈപ്പാസ്, കല്‍പ്പറ്റ -കെല്‍ട്രോണ്‍ വളവ്, കാപ്പംകൊല്ലി എന്നിവയാണ് ഈ പദ്ധതിയിലള്ളത്. കല്‍പ്പറ്റ – കെല്‍ട്രോണ്‍ വളവ് റോഡിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. അടുത്ത ആഴ്ചയോടുകൂടി റോഡിന്റെ പ്രവര്‍ത്തി ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു.

 

സ്ഥലം എംഎല്‍എ സന്ദര്‍ശിക്കുകയും പ്രവര്‍ത്തി വേഗത്തില്‍ ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സന്ദര്‍ശന വേളയില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഷറഫ് ചിറക്കല്‍, കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ബി ബൈജു , കെ ആര്‍ എഫ് ബി എ.ഇ ജിതിന്‍, കെ ആര്‍ എഫ് ബി എ.എക്‌സി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *