സുൽത്താൻ ബത്തേരിയിൽ ഫ്ലൈ ഹൈ പദ്ധതിക്ക് തുടക്കം, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പുതിയ അധ്യായം
ബത്തേരി: ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച ‘ഫ്ലൈ ഹൈ’ പദ്ധതിക്ക് പുതിയ അധ്യായം. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 140 കുട്ടികൾക്ക് സമഗ്ര പരിശീലനം നൽകുന്നു. രണ്ട് വർഷമായി തുടർച്ചയായി നടത്തുന്ന ഈ പദ്ധതിയിലൂടെ സ്കോളർഷിപ് വിജയങ്ങളിലും, വിദ്യാർത്ഥികളുടെ അക്കാദമിക പ്രകടനത്തിലും, പഠനത്തോടുള്ള മനോഭാവത്തിലും ഗണ്യമായ മാറ്റം കൈവരിക്കാൻ കഴിഞ്ഞു.
319 പേർ പങ്കെടുത്ത പരീക്ഷയുടെ ഉദ്ഘാടനം ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്ഥിരം സമിതി അംഗങ്ങളായ ടോം ജോസ്, ഷാമില ജുനൈസ്, കൗൺസിലർ പ്രിയാ വിനോദ്, ടി ഡി ഓ അബ്ദുൽ മജീദ് എം, നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ, എച് എംഎം ജിജി ജേക്കബ്, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സി എസ് കൃഷണപ്രിയാ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.





Leave a Reply