April 16, 2026

തരിയോട് എച്ച് എസ് – പത്താംമൈൽ റോഡ് ഒടുവിൽ നാട്ടുകാർ നന്നാക്കി

0
Img 20240928 102718
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: തരിയോട് എച്ച്എസ്-പത്താംമൈൽ റോഡിൽ യാത്രാ ദുരിതം കാരണം പൊറുതിമുട്ടിയ നാട്ടുകാർ ഒടുവിൽ കുഴിയടയ്ക്കാൻ രംഗത്തിറങ്ങി. പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻ വി.ജി. ഷിബുവിൻ്റെ നേതൃത്വത്തിൽ ജിജോ പൊടിമറ്റത്തിൽ, ടി.എസ്. വർക്കി, നോയൽ ജോസ്, ഏബ്രഹാം കറുത്തേടത്ത് എന്നിവരടങ്ങിയ നാട്ടുകാരാണ് ക്വാറി വേസ്‌റ്റ് ഉപയോഗിച്ച് റോഡിലെ കുഴികൾ അടച്ചത്. വൻ കുഴികൾ അടയുന്നതോടെ ഒരു പരിധിവരെ ദുരിതം ഒഴിവാകും എന്ന ആശ്വാസത്തിലാണ് നാട്ടുകാർ. റോഡിൻ്റെ ശോച്യാവസ്‌ഥയെ കുറിച്ച് കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയതിനെത്തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.

 

വാർത്തയെ തുടർന്ന് അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മഴ മാറിയ ഉടനെ കുഴിയടയ്ക്കൽ പ്രവൃത്തി നടത്തുമെന്ന് അധികൃതർ അറിയിച്ചു.ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നടത്തേണ്ട പുനരുദ്ധാരണ പ്രവൃത്തി വൈകുന്നതാണു റോഡ് പണി വൈകാൻ കാരണമായത്.അടുത്ത മാസം 15നാണ് റീസ്‌റ്റൊറേഷൻ പ്രവൃത്തി പൂർത്തിയാകേണ്ട കാലാവധി. എന്നാൽ ഇതിന്റെ ഭാഗമാ പ്രവൃത്തികൾ ഒന്നും തന്നെ ഇതുവരെ ആരംഭിക്കാത്തതി റീസ്‌റ്റൊറേഷൻ ഇനിയും വൈകാൻ സാധ്യത ഏറി. അങ്ങ വന്നാൽ കരാറുകാരനെതിരെ നടപടിയെടുക്കുമെന്ന് പെ അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *