May 12, 2026

മാലിന്യമുക്ത നവകേരളത്തിനായി  ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് 

0
Img 20240928 184721
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാലിന്യമുക്ത നവകേരളത്തിനായി ‘ശുചീകരണ യജ്ഞം’ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ തുടക്കമായി. അടുത്ത ദിവസങ്ങളിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യ വിമുക്ത നവകേരളം ക്യാമ്പയിൻ ഏറ്റെടുക്കും. മാലിന്യം നീക്കൽ, പൂന്തോട്ടം, ഇരിപ്പിടം, വായനാ കോർണർ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. വിവിധ കേന്ദ്രങ്ങളിൽ വേസ്റ്റ്ബിൻ സ്ഥാപിക്കും.

ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ആശുപത്രി മാനന്തവാടിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ആശുപത്രിയുടെ പരിസരം ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. വെയ്സ്റ്റ് ബിൻ സ്ഥാപിച്ചു. ഒ പി കൗണ്ടർ പരിസരത്ത് പൂന്തോട്ടമൊരുക്കി. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , മാനന്തവാടി ബ്ലോക്ക് സെക്രട്ടറി വി ബി ബബീഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ അഖിൽ , ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിഷ സുരേന്ദ്രൻ, നിരഞ്ജന എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *