May 12, 2026

തോൽപ്പെട്ടിയിൽ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു

0
Img 20240929 105844
By ന്യൂസ് വയനാട് ബ്യൂറോ

തോൽപ്പെട്ടി: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തോൽപ്പെട്ടി യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച ‘ഷൈൻ ഓഫ് മദീന’ മീലാദ് സമ്മേളനത്തിന്റെ ഭാഗമായി തോൽപ്പെട്ടിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജമാൽ സഅദി പള്ളിക്കൽ നബിദിന സന്ദേശം നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാലിഹ് സഅദി പ്രാർത്ഥന നിർവഹിച്ചു. കെ ശശി, പി. വി ശ്രീനിവാസൻ, ടി നസീർ, കെ പ്രകാശൻ, കെ രാധാകൃഷ്ണൻ, എം.എച്ച് അലി, നൗഫൽ റഷീദ്, റസാഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *