ജീവനക്കാരുടെ അർഹമായ പ്രമോഷനും സ്ഥലംമാറ്റവും അട്ടിമറിക്കുന്നത് അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ*
മാനന്തവാടി : ജീവനക്കാർക്ക് അർഹമായ പ്രമോഷനുകൾ തടഞ്ഞുവയ്ക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും സ്ഥലം മാറ്റങ്ങളിലെ മാനദണ്ഡ വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ തല ഉദ്യോഗസ്ഥരുടേതുൾപ്പെടെ നിരവധി തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്, ഇതുമൂലം പൊതുജനങ്ങൾക്ക് അർഹമായ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കാതെ പോകുന്ന സാഹചര്യമാണുള്ളത്. സ്ഥലം മാറ്റങ്ങൾ കൃത്യമായും സമയബന്ധിതമായും നടത്താത്തതും ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്, പല വകുപ്പുകളിലും ഓൺലൈൻ സ്ഥലംമാറ്റങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും സമ്മേളനം പ്രമേയത്തിലൂടെ ആരോപിച്ചു.
വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കണം, എൻ.പി.എസ് പുനപരിശോധന റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കുന്നത് വൈകിപ്പിക്കരുത്, മെഡിസെപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം, വിവിധ വകുപ്പുകളിലെ സ്പെഷ്യൽ റൂളുകൾ കാലാനുസൃതമായി ഭേദഗതി ചെയ്യണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഉദ്യോഗക്കയറ്റം ലഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ.ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.മനോജ്, വി.ആർ. ജയപ്രകാശ് എന്നിവർക്ക് യാത്രയയപ്പ് നൽകി. വിവിധ സെഷനുകൾ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സി.ജി.ഷിബു, ആർ.രാം പ്രമോദ് എന്നിവർ അധ്യക്ഷം വഹിച്ചു. ജില്ലാ ഭാരവാഹികളായ സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, കെ.ആർ രതീഷ്കുമാർ, ഗ്ലോറിൻ സെക്വീര, സിനീഷ് ജോസഫ്, വി.എസ്.ശരത്ത്, കെ.വി.ബിന്ദുലേഖ, അബ്ദുൾ ഗഫൂർ, ബെൻസി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി
പ്രസിഡൻ്റ് : കെ.ടി.ഷാജി
സെക്രട്ടറി : പി.ജെ. ഷൈജു
ട്രഷറർ : സി.ജി. ഷിബു
എന്നിവരെ തെരഞ്ഞെടുത്തു.





Leave a Reply