കൗമാര രക്ഷാകർത്തൃത്വം : ചർച്ച സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: സംസ്കാര ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ “കൗമാര രക്ഷാകര്‍ത്തൃത്വം” എന്ന വിഷയത്തെ ആസ്പദമാക്കി അമ്മമാര്‍ക്ക് കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് നിയാ ജോസഫ് ക്ലാസ്സെടുത്തു. ഡിജിറ്റല്‍ മീഡിയയുടെ അമിത ഉപയോഗം കുട്ടികളുടെ ഭാവനയെ പരിമിതപ്പടുത്തുമെന്നും അത് അവരുടെ ക്രിയാത്മകതയെ പ്രതികൂലമായി ബാധിക്കുമെന്നും നിയ ജോസഫ് പറഞ്ഞു. അശ്വതി കെ വി സ്വാഗതവും നീതു ടീച്ചര്‍ നന്ദിയും പറഞ്ഞു. അജില കെ വി അധ്യക്ഷത വഹിച്ചു.





Leave a Reply