ചീക്കല്ലൂർ ചാപ്പലിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാൾ .
കണിയാമ്പറ്റ: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള ചീക്കല്ലൂർ ചാപ്പലിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാൾ
2024 ഒക്ടോബർ 1, 2 ചൊവ്വ,ബുധൻ ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. സിനു ചാക്കോ അറിയിച്ചു. ഒന്നാം തിയതി ചൊവ്വാഴ്ച രാവിലെ10 മണിക്ക് കൊടി ഉയർത്തും, ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാർത്ഥന, പ്രസംഗം, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും. രണ്ടാം തിയതി ബുധൻ രാവിലെ 7 30 ന് തീർത്ഥയാത്ര സംഗമം ചീക്കല്ലൂർ ചാപ്പലിൽ എത്തിച്ചേരുന്നതും.
തുടർന്ന് വി. മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന ,പ്രസംഗം തുടർന്ന് ആശിർവാദം, എഴുത്തിനിരുത്ത്, എന്നിവ നടത്തപെടും. നേർച്ചഭക്ഷണത്തോടെ പെരുന്നാൾ സമാപിക്കും.





Leave a Reply