വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
ദാസനക്കര: ചെതലത്ത് റെയിഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽദാസനക്കര വിക്കലം ഭാഗത്ത് കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പാതിരി റിസർവ് ഫോറസ്റ്റിനരികിലായി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്ക് തെങ്ങ് മറിച്ചിട്ടതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയിലാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.





Leave a Reply