May 12, 2026

വഖഫ് നിയമ ഭേദഗതി മുസ്ലിംകളോടുള്ള വെല്ലുവിളി.അഡ്വ:പി.വി.സൈനുദ്ദീൻ

0
Img 20240930 103405
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേന്ദ്ര സർക്കാറിന്റെ നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ല് ഇന്ത്യൻ മുസ്ലിംകളോടുള്ള വെല്ലുവിളിയാണെന്ന് എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോർഡ് മെമ്പറുമായ അഡ്വ:പി.വി.സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. എം എസ് എസ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ കാലം മുതൽ ഇസ്ലാമിക വിശ്വാസികൾ തുടർന്ന് വരുന്ന വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം ഭരണകൂട വർഗ്ഗീയതയുടെ ഭാഗമായി ഫാസിസ്റ്റുകളെ ഏൽപ്പിക്കാനുള്ള നീക്കത്തെ സമുദായം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.എ.അബ്ദുൽമനാഫ് അദ്ധ്യക്ഷത വഹിച്ചു. വയനാട് മുസ്ലീം ഓർഫനേജ് പ്രസിഡന്റ് പി.പി.അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു.

 

എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബൂബക്കർ ഹാജി പൊയിലൂർ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റസാഖ് കൽപ്പറ്റ, സമസ്ത ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജാഫർ ഹൈതമി, കെ.എൻ.എം. ജില്ലാ പ്രസിഡന്റ് പോക്കർ ഫാറൂഖി, മർക്കസുദ്ദഅവ സെക്രട്ടറി അബ്ദുസ്സലാം മുട്ടിൽ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സെക്രട്ടറി മുനീർ നജാത്തി, വി. എ മജീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൻ.കെ.സലാം, സി. കെ അബ്ദുൽ അസീസ്, ഇബ്രാഹിം പുനത്തിൽ, എ. കെ റഫീഖ്, കെ. എം ഇബ്രാഹിം കുട്ടി, സി.എച് ഹമീദ്, സലീം അറക്കൽ, സൂപ്പി തോട്ടോളി എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എം.ബഷീർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *