December 11, 2024

ദീപ്തിഗിരി ക്ഷീരോൽപ്പാദക സംഘംത്തിൽ കരുവന്നൂർ മോഡൽ തട്ടിപ്പെന്ന് ബി.ജെപി

0
Img 20241101 Wa01121

 

 

 

 

മാനന്തവാടി: ദീപ്തിഗിരി ക്ഷീരോൽപ്പാദക സഹകരണസംഘം ഡി.ജി സ്റ്റോറിൻ്റെ മറവിൽ കരുവന്നൂർ മോഡൽ തട്ടിപ്പാണ് നടത്തിയെതെന്ന് എടവക പഞ്ചായത്ത് ബി ജെ പി പ്രവർത്തകരും, ക്ഷീരകർഷകരുമായവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തെക്കുറിച്ച്, സമഗ്രമായ അന്വേഷണം നടത്തണം പണം തിരിമറിക്ക് നേതൃത്വം നൽകിയ ക്ഷീരസംഘം ഭരണ സമതിയെ പരിച്ചുവിടണം, പാവപ്പെട്ട കർഷകരെ വഞ്ചിക്കുന്ന ഭരണ സമതിക്ക് എതിരെ കേസ് എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഡിജി സ്റ്റോറിൻ്റെ നടത്തിപ്പിനായി ക്ഷീരസംഘത്തിലെ ജീവനക്കാരന് 43 ലക്ഷം രുപ അഡ്വാൻസ് നൽകിയതായി വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നു.സ്റ്റോറിൽ ഏഴ് ലക്ഷം രൂപയിൽ കുറഞ്ഞ സ്റ്റോക്ക് മാത്രമേയുള്ളു. സഹകരണ സ്റ്റോറുകളിൽ മാർച്ച് 31ന് സ്റ്റോക്ക് എടുത്ത് സ്റ്റോക്കിൽ കുറവു വന്നിട്ടുണ്ടെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ പണം തിരികെ അടപ്പിക്കേണ്ടതാണ്.ഇതുവരെ അത്തരം നടപടി ഉണ്ടായിട്ടില്ല, ഡിജിസ്റ്റോറിൻ്റെ പ്രവർത്തനത്തിന് ഇത്രയും പണം ആവശ്യമില്ല, സ്റ്റോറിൻ്റെ മറവിൽ സംഘത്തിൻ്റെ പണം തിരിമറി നടത്തുന്നതിന് കരുതി കുട്ടിയാണ് സ്റ്റോറിന് രൂപം നൽകിയത്, സ്റ്റോറിൻ്റെ പ്രവർത്തനം കൊണ്ട് മെമ്പർമാർക്കോ പൊതുജനങ്ങൾക്കോ യാതൊരുവിധ ഗുണവുമില്ല. മറ്റ് കടകളിൽ വിൽക്കുന്നതിനേക്കാൾ കുടുതൽ വിലയ്ക്കാണ് സാധനം വിൽക്കുന്നത്. വില കുടുതലിന് കാരണമായി പറയുന്നത് ജി.എസ്.ടി അടയ്ക്കുന്നുവെന്നണ്.

സംഘത്തിലെ ജീവനക്കാരുടെ പിഎഫ് തുകയായ 30 ലക്ഷം രുപയോളം ബാങ്കിൽ നിക്ഷേപിച്ചതായി കാണുന്നില്ല. ക്ഷീരകർഷകരിൽ നിന്നും പിടിച്ച 15 ലക്ഷം രൂപ ബാങ്കിൽ അടച്ചിട്ടില്ല,.2020-2024 ഓഡിറ്റ് നടക്കാത്തതിൻ്റെ പേരിൽ ക്ഷീര കർഷകർക്ക് കിട്ടാനുള്ള ലാഭ വിഹിമായ 58 ലക്ഷം രൂപ വിതരണം ചെയ്തിട്ടില്ല. സംഘത്തിൻ്റെ കെട്ടിടം നിർമ്മാണത്തിൽ വ്യാപക നഷ്ടം സംഭവിച്ചു. വർഷങ്ങളായി പാൽ അളക്കുന്നയാൾക്ക് മെമ്പർഷിപ്പ് നൽകിയില്ല ഇയാളിൽ നിന്നും ക്ഷേമനിധി ഈടാക്കുന്നുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണ സമതി വോട്ടർ പട്ടികയിൽ തിരിമറി നടത്തിയിട്ടുണ്ട്. അകെയുള്ള 326 മെമ്പർമാരിൽ 150ൽ അധികം പേരും പശുവിനെ കറക്കാതെ കണക്കിൽ മാത്രം പാൽ അളന്നവരാണ്.നിലവിലെ പ്രസിഡൻ്റിൻ്റെ വീട്ടിൽ 5 പേർ മെമ്പർമാരാണ്. 25 വർഷമായി പശുവളർത്താവരും തിരഞ്ഞെടുപ് വർഷം പാൽ അളക്കുന്നു. ഇതു സംബന്ധിച്ച് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരും കൃത്യവിലോപത്തിൽ പങ്കാളികളാണ്. സംഘം ഭരണസമിതിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഡി ഡി ഓഫീസ് ഉപരോധിക്കുമെന്നും ഇവർ അറിയിച്ചു,

വാർത്ത സമ്മേളനത്തിൽ ബി.ജെപി നേതാവും മികച്ച ക്ഷീരകർഷകനുള്ള അവർഡ് ജേതാവുമായ എം.കെ ജോർജ് മാസ്റ്റർ,എ.പുരുഷോത്തമൻ, ബിജു എടക്കാട്ട്, സി.കെ പുഷ്പാകരൻ, അജി എടക്കാട്ട് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *