പെൻഷനേഴ്സ് യൂണിയൻ വെള്ളമുണ്ട യൂണിറ്റ് കുടുംബ സംഗമം നടത്തി
വെള്ളമുണ്ട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെള്ളമുണ്ട യൂണിറ്റ് കുടുംബ സംഗമം കെഎസ്എസ്‌ടി യു ബ്ലോക്ക് സെക്രട്ടറി കെ.സത്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പള്ളിയാൽ അധ്യക്ഷനായിരുന്നു. എ.എം. ജയപാലൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അവാർഡുകൾ നേടിയ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജുനൈദ് കൈപ്പാണി, കെ.വിജയൻ, യു. ജി.സി/ നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആതിര രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കലാപരിപാടികളും നടത്തി.
വി.ശശിധരൻ മാസ്റ്റർ (ബ്ലോക്ക് പ്രസിഡണ്ട്), എം. ചന്ദ്രൻ മാസ്റ്റർ, വി.കെ. ശ്രീധരൻ മാസ്റ്റർ, എം. മോഹനകൃഷ്ണൻ, വി. ജെ. ജോയ്, വി. ശിവൻ, എം. ഭാനുമതി, ഇ.കെ. ജയരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. ഡി. രവീന്ദ്രൻ സ്വാഗതവും ആർ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Leave a Reply