ചുണ്ടേലിൽ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവർ മരിച്ചു
ചുണ്ടേൽ : ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും (ഥാർ) ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത് പീടിയേക്കൽ മുഹമ്മദലിയുടെ മകൻ നവാസ്(43) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ആണ് അപകടം.മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.നൗഷീന (മാളു) ആണ് ഭാര്യ. മക്കൾ: ഫയാൻ, ഫയാഖ്. ഥാർ ഡ്രൈവർ സുമിൻ ഷാദ് പരിക്കേറ്റ് ചികിത്സയിലാണ്.
Leave a Reply