വിദേശ വനിതയുടെ മൃതദേഹം അനധികൃതമായി സൂക്ഷിച്ചത് ദുരൂഹം. വിഷയത്തില്‍ സമഗ്രാന്വേഷണം വേണം – യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി
മാനന്തവാടി : കാമറൂണ്‍ സ്വദേശിനിയായ വനിത ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മരണപ്പെട്ട ശേഷം മൃതദേഹം ഒരാഴ്ച്ചയോളം ആംബുലന്‍സ് ഡ്രൈവറുടെ സ്വകാര്യ ഷെഡ്ഡില്‍ സൂക്ഷിച്ച സംഭവം ഏറെ ദുരൂഹതയുണര്‍ത്തുന്നതാണെന്നും ഇതേക്കുറിച്ച് പോലീസ് സമഗ്രാന്വേഷണം നടത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്തുത ചികിത്സാ കേന്ദ്രത്തിന് അര്‍ബുദ ചികിത്സ നടത്താനുളള അനുമതിയുണ്ടോയെന്നും മരണം അധികൃതരെ അറിയിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കണം. വിദേശ പൗരര്‍ രാജ്യത്തിനകത്തു വെച്ച് മരണമടഞ്ഞാല്‍ പാലിക്കേണ്ട യാതൊരുവിധ ചിട്ടവട്ടങ്ങളും ഈ വിഷയത്തില്‍ പാലിക്കുകയുണ്ടായില്ല. സ്പെഷ്യല്‍ ബ്രാഞ്ചിന് പോലും വിഷയത്തെ കുറിച്ച് അറിവുണ്ടായില്ല എന്നത് ഗൗരവതരമായ കാര്യമാണ്. ആയുര്‍വേദത്തിന്റെയും നാടന്‍ ചികിത്സയുടെയും ടൂറിസത്തിന്റെയുമൊക്കെ മറവില്‍ അനധികൃത ചികിത്സ കേന്ദ്രങ്ങളും അനാശാസ്യ കേന്ദ്രങ്ങളും വയനാട്ടില്‍ പെരുകുകയാണ്. ഇക്കാര്യം കൂടി ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ വരണമെന്നും സത്വര നടപടികള്‍ കൈക്കൊളളണമെന്നും യൂത്ത് ലീഗ് അറിയിച്ചു
Leave a Reply