രാജ്ഭവൻ മാർച്ച് വിജയിപ്പിക്കണം ;എസ് ഡി റ്റി പ്രസിഡന്റ് എ വാസു
മാനന്തവാടി : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് എസ്ഡിറ്റിയു സംസ്ഥാന കമ്മിറ്റി ഡിസംബർ 17 ന് നടത്തുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കണമെന്ന് എസ്ഡിറ്റിയു സംസ്ഥാന പ്രസിഡന്റ് എ വാസു.
എസ്ഡിറ്റിയു മാനന്തവാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏരിയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക,
തൊഴിൽ വിരുദ്ധ നിയമ ഭേദഗതികൾ പിൻവലിക്കുക, സെസ് മേഖലകളിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന രാജ്ഭവൻ മാർച്ചിന് സർവ്വ തൊഴിലാളികളുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് വി കെ മുഹമ്മദലി, വൈസ് പ്രസിഡന്റ് സൈദ്, ജനറൽ സെക്രട്ടറി മമ്മൂട്ടി,ട്രഷറർ കുഞ്ഞബ്ദുള്ള,ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply