കണിയാരം ഫാ. ജി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു
കണിയാരം :കണിയാരം ഫാ. ജി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം
2024 -25 സമുന്നതമായി ആഘോഷിച്ചു .
സ്കൂൾ മാനേജർ റവ ഫാദർ സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു.
പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വകുപ്പ് ദേവസ്വം മന്ത്രി ഒ ആർ കേളു അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ ഗെയിംസിൽ പവർ ലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അർജുൻ ക , സന്നോവ സണ്ണി, ജൂഡോയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ആർ ശിവനന്ദ എന്നിവർക്കുള്ള മെഡലുകളും ട്രോഫികളും അദ്ദേഹം സമ്മാനിച്ചു .
കൂടാതെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് സംസ്ഥാനതല ഐടി മേളയിലും പ്രവർത്തിപരിചയ മേളയിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും അദ്ദേഹം സർട്ടിഫിക്കറ്റുകളും മൊമെൻ്റോയും വിതരണം ചെയ്തു.
അച്ചടക്കവും കഠിന പരിശ്രമവും അധമ്യമായ ആഗ്രഹവുമാണ് വിജയത്തിലെത്താനുള്ള മാർഗം എന്നും അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നും അദ്ദേഹം പറഞ്ഞു .
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ, സമൂഹ നന്മയ്ക്ക് ഉതകുന്നത് ആകണം എന്നും
പഠന പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നവരായി വിദ്യാർത്ഥികൾ മാറണമെന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മാർട്ടിൻ എൻ പി ,മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, നഗരസഭ കൗൺസിലർ പി വി ജോർജ്, പി.ടി എ പ്രസിഡൻ്റ് കബീർ മാനന്തവാടി, ഹെഡ്മാസ്റ്റർ ബേബി ജോൺ, അധ്യാപകരായ ജിഷ ജോർജ്, ബിന്ദു പി കെ , വിൻസി വർഗീസ് വിദ്യാർത്ഥി പ്രതിനിധി ഗ്രേസ് മരിയ ഫിലിപ് എന്നിവർ സംസാരിച്ചു
Leave a Reply