ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു
മീനങ്ങാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അപ്പാട് പഞ്ചമി ഊരിൽ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ‘ശരിയായ പാത സ്വീകരിക്കുക എന്റെ ആരോഗ്യം,എന്റെ അവകാശം ‘ എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം.
ഡോ:അരുൺബേബിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം നടത്തി.ട്രൈബൽ പ്രൊമോട്ടർ ഗോപിക,മണിയൻ, ബാലൻ സുർജിത്
തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply