ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ആസൂത്രിത കൊലപാതകം പ്രതി കസ്റ്റഡിയിൽ
കൽപ്പറ്റ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ കുന്നത്ത് പിടിയേക്കൽ നവാസ് (43) മരിച്ചത് ആസൂത്രിത കൊലപാതകം. കേസിൽ സഹോദരങ്ങൾ പ്രതികൾ. പുത്തൂർവയൽ കോഴികാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ. സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് വൈത്തിരിപോലീസ് പറഞ്ഞു. പ്രതി അപകടത്തിൽ പരിക്കേറ്റ് കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഡിസ്ചാർജായഉടൻ തന്നെ അറസ്റ്റ് നടക്കുമെന്ന് സൂചനയുണ്ട്.
ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ കുന്നത്ത് പീടിയേക്കാൾ നവാസ് (43) മരിച്ചതിൽ ദുരുഹതയുണ്ടെന്ന് ബന്ധുക്കൾ അന്ന് തന്നെ ആരോപിച്ചിരുന്നു. വൈത്തിരി പോലീസിൽ ഇവർ പരാതി നൽകി. തിങ്കളാഴ്ച കാലത്തു എട്ടരമണിക്കാണ് നവാസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ ആരോപണ വിധേയനായ സുബിൻ ഷാദ് ഓടിച്ചിരുന്ന ഥാ ർ ജീപ്പ് ഇടിച്ചത്. അപകടത്തിൽ നവാസ് മരിച്ചതിൽ തിങ്കളാഴ്ച തന്നെ ദുരൂഹത ഉയർന്നിരുന്നു. ഇതുമൂലം നവാസിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇന്നലെ ഉച്ചയോടെ ചുണ്ടത്തോട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നവാസിന്റെ മൃതദേഹം കബറടക്കി. ചുണ്ടേൽ എസ്റ്റേറ്റ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ റിക്ഷയിൽ എതിര്വശത്തുനിന്നും വരികയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും പാടെ തകർന്ന നിലയിലായിരുന്നു.
സുബിൻ ഷാദും പിതാവും ചുണ്ടേൽ ഭാഗത്ത് നടത്തിവന്നിരുന്ന ഹോട്ടലിന്റെ എതിർവശത്തായുള്ള നവാസിന്റെ സ്റ്റേഷനറി കടയുമായി ബന്ധപ്പെട്ടു നവാസുമായി നേരത്തെ പ്രശ്നങ്ങലുണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രശ്നങ്ങളിൽ വൈത്തിരി പോലീസ് സ്റ്റേഷനിൽ കേസുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ നവാസിന്റെ ഓട്ടോയിൽ ജീപ്പ് ഇടിപ്പിച്ചതാണെന്നാണ് ആരോപണമുയരുന്നത്.
ദുരൂഹത ആരോപിച്ചു സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുന്നതായാണ് പോലിസ് അറിയിച്ചത്. ഇന്നലെ വൈകിട്ട് നാട്ടുകാർ ചേർന്ന് സുബിൻ ഷാദിൻറെ പിതാവ് നടത്തുന്ന മജ്ലിസ് ഹോട്ടലിനു നേരെ പ്രതിരോധിച്ചു. ഹോട്ടലിന്റെ ഗ്ലാസ്സുകൾ തകർന്നു. സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നവാസ് എന്ന ഓട്ടോഡ്രൈവർ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ മരണം നാട്ടുകാർക്ക് ഉൾകൊള്ളാവുന്നതിലും അപ്പുറമായിരുന്നു. നവാസിന്റെ മയ്യത്തു നിസ്കാരത്തിനു നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ സുബിൻ ഷാദ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ആശുപത്രിയിൽ പോലീസ് കാവലുണ്ട്.
Leave a Reply