തെരുവുനായ ശല്യം പരിഹരിക്കാത്തത് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ എന്ന വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ ആരോപണം ദുരുദ്ദേശപരം
കല്‍പ്പറ്റ:- തെരുവുനായ ശല്യം പരിഹരിക്കാത്തത് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ എന്ന വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ ആരോപണം തികച്ചും ദുരുദ്ദേശപരമാണ്. ഭാവിയി ല്‍ തെരുവുനായകളുടെ ശല്യം കുറക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമ പഞ്ചായത്തുകളും, കല്‍പ്പറ്റ ബ്ലോക്കിലെ ഒൻപത് ഗ്രാമ പഞ്ചായത്തുകളും, മാനന്തവാടി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റികളും ഉള്‍പ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും എ ബി സി സ്‌ക്രീമിലേക്ക് നിര്‍ബന്ധ വകയിരുത്തലില്‍ 60 ലക്ഷം ഉള്‍പ്പെടുത്തി ജില്ല കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നിര്‍വ്വണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനെ ഏല്‍പിച്ചത് 2023 ഫെബ്രുവരി അവസാനത്തോടെ പ്രവര്‍ത്തി ആരംഭിക്കുകയും 2500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെയും നായകളെ സരക്ഷിക്കാനുള്ള കൂടുകളുടെയും പ്രവര്‍ത്തി ത്വരിതഗതിയില്‍ പൂര്‍ത്തീകരിച് 60 ലക്ഷം രുപ ചെലവഴിക്കുകയും തുടര്‍ന്ന് ഓപ്പറേഷന്‍ തീയേറ്റര്‍ ശീതീകരണ പ്രവര്‍ത്തനവും ഇല ടിക് സിറ്റി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും പൂര്‍ത്തീകരിച്ച് വരുന്നു. ഗ്രാമ പഞ്ചായത്തു കളില്‍ നിന്നും തെരുവുനായകളെ പിടിക്കുന്നതിനുള്ള തൊഴിലാളികളെ കണ്ടെത്തേണ്ടതും പരിശീലനം നല്‍കേണ്ടതും മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവാദിത്വത്തിലാണ്. മാത്രമല്ല രജിസ്‌ട്രേഷന്‍ നടത്തേണ്ടതും ആവശ്യമായ ജീവനക്കാരുടെ നിയമനം നടത്തേണ്ടതുണ്ട്. 90% പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും നിര്‍വ്വഹണ പുരോഗതി അവലോകന യോഗം കൃത്യമായി നടത്താറുള്ളതുമായതിനാല്‍ നിലവില്‍ വൈത്തിരി ടൗണിലുള്ള തെരുവുനായ ശല്യം ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് തെറ്റിധരിപ്പിക്കുന്ന വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടി അംഗീകരിക്കാവുന്നതല്ലായെന്നും പ്രതിഷേധാര്‍ഹവുമാണെന്നും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു.
Leave a Reply