January 17, 2025

കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു 

0
Img 20241204 Wa0106

കാവുംമന്ദം: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച തരിയോട് ഗ്രാമപഞ്ചായത്തിലെ ചെമ്പോകണ്ടി, മേലെ പാലുവയൽ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുമന്ത്രി ഒ ആർ കേളു നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പൊഴുതന ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കാലിക്കുനി വാർഡിലാണ് രണ്ട് ഉന്നതികളിൽ നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പദ്ധതി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സല നളിനാക്ഷൻ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വേർഡ്, വികസന സമിതി കൺവീനർ ഹരിദാസ് ഇളങ്ങോളി, ഗീത ബാലൻ, ബാലകൃഷ്ണൻ ചെമ്പോ കണ്ടി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എൻ സി പ്രസാദ് സ്വാഗതവും സംഘാടകസമിതി കൺവീനർ പി ആര്‍ വിജയന്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *