വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരി ഗവൺമെന്റ് എൽ പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും മാതൃകാ പദ്ധതിയായ വർണ്ണ കൂടാരം, സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 10 ലക്ഷം രൂപ ഉപയോഗിച്ചു 13 ഇടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ വി അനിൽകുമാർ ഡയറ്റ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ എം,പി ടി എ പ്രസിഡന്റ് ഷാനവാസ് കെ,മദർ പി ടി പ്രസിഡന്റ് ഹുസ്ന,പ്രധാനധ്യാപിക ഷീബ പി, ചാന്ദിനി കെ, സജിത വി കെ എന്നിവർ സംസാരിച്ചു.
Leave a Reply