January 15, 2025

ഭാര്യാ സഹോദരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

0
Img 20241206 182152

കേണിച്ചിറ: ഭാര്യാ സഹോദരനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണിയാമ്പറ്റ, കരണി, വള്ളിപ്പറ്റ നഗർ, കണ്ണൻ(45) നെയാണ് അറസ്റ്റ് ചെയ്തത്. നവംബർ 29 ന് രാത്രിയോടെയാണ് സംഭവം. ഇരുളം, അമ്പലപ്പടി, കുട്ടൻ എന്ന സുരേഷാണ് കൊല്ലപ്പെട്ടത്. ഇരുളം പണിയ നഗറിലുള്ള വീടിന്റെ ഉമ്മറത്തേ കോലായിൽ വെച്ച് ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം നടത്തി വരവേ ഇന്ന് രാവിലെ സ്റ്റേഷനിൽ വന്ന് കീഴടങ്ങുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *