പ്രവാസികൾക്ക് ഇൻഷുറൻസ് ആനുകൂല്യവും ദുരന്തബാധിതർക്ക് പുനരധിവാസവും ഉറപ്പാക്കണം: പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ സമ്മേളനം
കൽപ്പറ്റ: മടങ്ങിയെത്തിയ പ്രവാസികളെക്കൂടി നോർക്ക കെയർ ഇൻഷുറൻസിൽ ഉൾപ്പെടുത്തണമെന്നും മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസ സഹായം നൽകണമെന്നും പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയനാട്ടിലെ പ്രവാസികളുടെ സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്ത സമ്മേളനത്തിൽ പുനരധിവാസ പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്നും, പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ തുരങ്കപാത നിർമ്മാണം വേഗത്തിലാക്കണമെന്നും ബാങ്ക് വായ്പകളിൽ ജപ്തി നടപടികൾ നിർത്തിവെച്ച് ഇളവുകൾ അനുവദിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചു.
പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എൽ. വി. അജയ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് മുഖ്യ പ്രഭാഷണം നടത്തി. സംഘടന വിഷയങ്ങളെക്കുറിച്ചും നോർക്ക സഹായങ്ങളെക്കുറിച്ചും സംഘടന ചുമതലയുള്ള സക്കീർ തയ്യിൽ സംസാരിച്ചു. രണ്ടാംഘട്ട മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം പി. അസൈനാർക്ക് നൽകി നിർവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. എൽ. പൗലോസ്, കുഞ്ഞൂട്ടി പൊന്നാട്, കെ. കെ. അലവി, മമൂട്ടി കോമ്പി, പി.ഇ. ഷംസുദ്ധീൻ, രാജേഷ് നമ്പിച്ചൻ കുടി, അബ്ദുൽ റഷീദ്, പി. വി. ആന്റണി, സുനിൽ കുന്നിതൊടി, സലീം പി. എന്നിവർ ആശംസകൾ നേർന്നു. ടി. ടി. സുലൈമാൻ സ്വാഗതവും ജലീൽ അമ്പലവയൽ നന്ദിയും പറഞ്ഞു.




Leave a Reply