April 17, 2026

പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി ഗോവയിലേക്ക് കടന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

0
Img 20241206 182340
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: പീഡന കേസിലുള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയില്‍ ഒളിവില്‍ പോയ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗോവയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് മനസിലാക്കുകയും തിരികെ നാട്ടിലേക്ക് വരുമ്പോള്‍ പിടികൂടുകയുമായിരുന്നു.

 

2014-ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ബലാല്‍സംഘം ചെയ്യുകയും, ആറു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ യൂട്യൂബിലിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇയാളെ പോലീസ് പിടികൂടി കോടതിയില്‍ ഹാരാക്കിഴയങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പോലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *