ദുരന്തബാധിതരോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ അവഗണന; ഉപവാസ സമരം ഡിസംബർ 10 ന്
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമലദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും കേന്ദ്ര-കേരള സർക്കാരുകൾ വയനാടിനോട് കാണിക്കുന്ന ചിറ്റമ്മ നയത്തിലും പ്രതിഷേധിച്ചു കൊണ്ട് രാഷ്രീയേതര സ്വതന്ത്ര കർഷക സംഘടനകളുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ചൊവ്വാഴ്ച മേപ്പാടിയിൽ ഉപവാസ സമരം സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമരം.
ഉപാവാസ സമരം അഡ്വ. ടി.സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പി.വി. അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്യും.ജില്ലയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും. യോഗത്തിൽവീഫാം സംസ്ഥാന ചെയർമാൻ ജോയ് കണ്ണഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സുമിൻ ഗഫൂർ വെണ്ണിയോട് ഡോ. ജെയിംസ് വടക്കൻയഹ്യാ ഖാൻ തലക്കൽ. കമൽ ജോസഫ് പടിഞ്ഞാറത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply