ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.
പനമരം:പനമരത്ത് വെച്ച് നടന്ന വയനാട് ജില്ല വടംവലി അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സൈൻ അക്കാഡമി കൂളി വയലിനെയാണ് പരാജയപ്പെടുത്തിയത്. കായികാധ്യാപകരായ നവാസ് ടി , ഫാസിൽ മീനങ്ങാടി എന്നിവരുടെ കീഴിലാണ് പനമരം ടീം പ്രാക്ടീസ് ചെയ്യുന്നത്. വിജയികളെ സ്റ്റാഫ് പിടിഎ അനുമോദിച്ചു.
Leave a Reply