മേരി മാതാ കോളേജിൽ കുക്കി ഫെസ്റ്റ് ഡിസംബർ 10നു
മാനന്തവാടി: മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മണിപ്പൂരിൽ നിന്നുള്ള കുക്കി വിദ്യാർഥികളുടെ സാംസ്കാരിക സംഗമം കുക്കി ഡയസ്പോറ ഡിസംബർ 10ന് വൈകുന്നേരം 3 മണി മുതൽ കോളേജ് ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി പഠിച്ചുകൊണ്ടിരിക്കുന്ന 40 ഓളം കുക്കി വിദ്യാർത്ഥികൾ ആണ് പരിപാടിയിൽ പങ്കെടുക്കുക. കൾച്ചറൽ ഫോക്ക് ഡാൻസ്, അഡ്വന്റ് സെലിബ്രേഷൻസ് എന്നിവ ഇതിനോടൊപ്പം നടത്തപ്പെടും. മണിപ്പൂർ കലാപത്തെ തുടർന്ന് തുടർ വിദ്യാഭ്യാസം നഷ്ടപ്പെട്ട ഏഴോളം വിദ്യാർഥികളെ കോളേജ് മാനേജ്മെന്റ് സൗജന്യമായി ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്. ഇത്തരമൊരു സാംസ്കാരിക ആഘോഷം വയനാടിന് തന്നെ പുതുമ ആയിരിക്കുമെന്ന് കോളേജ് മാനേജർ ഫാദർ സിബിച്ചൻ ചേലക്കപ്പിള്ളി അറിയിച്ചു. കുക്കി വിദ്യാർഥികളായ കിപ്ജൻ, നേനേം റോസ്, കോളേജ് പ്രിൻസിപ്പൽ ഡോ ഗീത ആൻ്റണി,പി ആർ ഓ റെജി ഫ്രാൻസിസ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply