കാറിൽ ലഹരി കടത്ത്; എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍
ബത്തേരി: സംസ്ഥാനത്തേക്ക് കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ ചെലമ്പ്ര പറമ്പിൽപൈറ്റിലായി വീട്ടിൽ മുഹമ്മദ് അർഷാദ് (31), പരപ്പനങ്ങാടി അഞ്ചുപുര കെ.ടി വീട്ടിൽ മുഹമ്മദ് ഹാഷിം (27), ചേലമ്പ്ര പുതിയ കളത്തിൽ വീട്ടിൽ മുഹമ്മദ് ഷമീം (25) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.ഇന്നലെ ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വരുകയായിരുന്ന കെ.എൽ 02 ബി.ഇ 9783 നമ്പർ കാറിൽ കടത്തുകയായിരുന്ന 54.09 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.ബത്തേരി എസ്.ഐ എം.പി ഉദയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി.എം. ഷാജി, വരുൺ, ഷൈജു, എം. ജയൻ, സി.പി.ഒ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഹാഷിമിന് തലപ്പുഴ പോലീസ് സ്റ്റേഷനിലും,കരിപ്പൂർ സ്റ്റേഷനിലും കേസുണ്ട്.





Leave a Reply