നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയാണ് സേവാഭാരതി :ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ
മാനന്തവാടി :സേവാഭാരതി നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയാണെന്ന് മാനന്തവാടി അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ.
മാനന്തവാടി അമൃതാനന്ദമയി മഠത്തിൽ ദേശീയ സേവാഭാരതിക്ക് മാനന്തവാടിയിലെ ഡോക്ടർ കെ വിജയകൃഷ്‌ണനും കുടുംബവും സൗജന്യമായി നൽകിയ ഭൂമിയുടെ രേഖകൾ സ്വീകരിക്കൽചടങ്ങിലും മാനന്തവാടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ കമ്മിറ്റി രൂപീകരണത്തിലും മാനന്തവാടി സേവാഭാരതി യൂണിറ്റിന്റെ പെയിൻ &പാലിയേറ്റീവ് പ്രവർത്തന ഉദ്ഘാടന ചടങ്ങിലും അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അവർ.അഹങ്കാരത്തിന്റെ കൊടുമുടികൾ അല്ല ഇന്ന് ലോകത്തിന് ആവശ്യം വിനയത്തിന്റെ നീരുറവകൾ ആണെന്നും അവർ പറഞ്ഞു.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും നീരുറവകൾ വറ്റിയിട്ടില്ല എന്ന് ദേശീയ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.മുണ്ടക്കൈ ചൂരൽമല ദുരന്ത മേഖലയിലും ഭാരതത്തിലെ മറ്റു ദുരന്ത മേഖലകളിലും സേവാഭാരതി അത് തെളിയിച്ചതാണ്.ഭാരതം ത്യാഗത്തിന്റെ ഭൂമിയാണെന്നും അതിൽ സേവനം ചേർന്നാൽ സേവാഭാരതി ആയെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽസേവാഭാരതി മാനന്തവാടി യൂണിറ്റ് സെക്രട്ടറി മനോജ് പിലാക്കാവ് സ്വാഗതം ആശംസിച്ചു. ദേശീയ സേവാഭാരതി വയനാട്ജില്ലാ പ്രസിഡണ്ട് കെ.സത്യൻ നായർ അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയം സേവകസംഘം മാനന്തവാടി ഖണ്ഡ് കാര്യവാഹ് പ്രദീപ് കുമാർ പാലയ്ക്കൽപദ്ധതി വിശദീകരണം നടത്തി.ഡോക്ടർ കെ വിജയകൃഷ്ണനിൽ നിന്നും ഭൂമിയുടെ പ്രമാണപത്രം സ്വീകരിച്ച്ദേശീയ സേവാഭാരതി സംസ്ഥാന സമിതി അംഗം എം സി ഷാജകുമാർ സംസാരിച്ചു.പാലിയേറ്റിവ് പ്രവർത്തന ഉദ്ഘടനം ഡോക്ടർ കെ വിജയകൃഷ്ണൻ നിർവഹിച്ചു.ആർഎസ്എസ് ഉത്തര കേരള പ്രാന്ത സഹ കാര്യ വാഹ്. പി പി സുരേഷ് ബാബു സേവാ സന്ദേശം നൽകി .രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ കെജി സതീശൻ കെട്ടിട നിർമ്മാണ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
ബത്തേരി മഹാഗണപതി ക്ഷേത്രം അധ്യക്ഷൻ കെ കെ ഗോപാലപിള്ള ചെയർമാനായും എൻ കെ മന്മഥൻ, ഡോക്ടർ പി നാരായണൻ നായർ, തുടങ്ങിയവർ രക്ഷാധികാരികളായും 101അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.
സേവഭാരതി മാനന്തവാടി യൂണിറ്റ് യൂണിറ്റ് പ്രസിഡണ്ട് കെ വി ദേവദാസ്ട്രഷറർ രാജേന്ദ്രൻ , ആർഎസ്എസ് സഹ സംഘചാലക് ടി ഡി ജഗന്നാഥ കുമാർ,പി. പരമേശ്വരൻതുടങ്ങിയവർപ്രസംഗിച്ചു. ഡോക്ടർ വിജയകൃഷ്ണനെയും ഭാര്യ ഡോ.രാധയെയും ചടങ്ങിൽ ആദരിച്ചു.
Leave a Reply