അനധികൃത മദ്യ- ലഹരി വിൽപ്പനക്കെതിരെ കുടുംബശ്രീ പ്രതിഷേധ സംഗമം നടത്തി
എടവക: എടവക പഞ്ചായത്ത് ഒന്നാം വാർഡ് ചൊവ്വ ഒരപ്പ് പ്രദേശത്തെ അനധികൃത മദ്യ- ലഹരി വിൽപ്പനക്കെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എഡിഎസ് പ്രസിഡണ്ട് റോജിയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ജോർജ്ജ് പടകൂട്ടിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
എക്സൈസ് ഓഫീസർ പ്രിൻസ്, പോലീസ് ഓഫീസർ മുഹമ്മദ്, രജ്ജിത്ത് എന്നിവർ ക്ലാസെടുത്തു. സിഡിഎസ് ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ, എഡിഎസ് സെക്രട്ടറി വത്സ ജോസ്, വാർഡ് മെമ്പർ ജോണി മറ്റത്തിനാനിക്കൽ, വാർഡ് കൺവീനർ ഒ.ടി ബാലകൃഷ്ണൻ, സന്തോഷ് ലിസി എന്നിവർ സംസാരിച്ചു.




Leave a Reply