ശ്രുതി ഇന്ന് സർക്കാർജോലിയിൽ പ്രവേശിക്കും
കൽപ്പറ്റ: ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി ഇന്ന് സർ ക്കാർജോലിയിൽ പ്രവേശിക്കും.
രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ് റവന്യുവകുപ്പിൽ ക്ലാർക്കായി ചുമതലയേൽക്കുക. ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് പ്രതിശ്രുതവരൻ ജെൻസണെയും വാഹ നാപകടത്തിൽ നഷ്ടപ്പെട്ടി
രുന്നു. സർക്കാർജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രി കെ. രാജനും പ്ര ഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസമാണ് റവന്യുവകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ ടി സിദ്ദിഖ് എം.എൽ.എ. വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.
Leave a Reply