കുടുംബ സ്വത്തിന്റെ ഒരു വിഹിതം ദുരിത ബാധിതർക്ക് കൈമാറി;കട്ടിയണ ആയിഷ
പടിഞ്ഞാറത്തറ:കുടുംബ സ്വത്തിന്റെ ഒരു വിഹിതം ദുരിത ബാധിതർക്ക് കൈമാറി.ചൂരൽമല
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിത ബാധിതർക്കും, നിരാലംബരായവർക്കും
വീട് വെക്കാൻ ഭൂമി കൈമാറി കട്ടിയാണ ആയിഷ.മുണ്ടക്കുറ്റിയിലെ കല്ലാച്ചി സൂപ്പി ഹാജി യുടെ ഭാര്യ ആയിഷ ഹജ്ജുമ്മയാണ് തന്റെ കുടുംബ സ്വത്തിൽ നിന്നും 36 സെന്റ് ഭൂമി ദുരിത ബാധിതർക്ക് നൽകുന്നതിനായി
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
സയ്യിദ്സാദിഖലി ശിഹാബ് തങ്ങൾക്ക്
ഭൂമി കൈമാറിയത്. ചടങ്ങിൽ ജില്ലാമുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ അഹമദ്ഹാജി, കല്ലാച്ചി സൂപ്പിഹാജി.
കെ ഹാരിസ്, സി ഇ ഹാരിസ്, എം മുഹമ്മദ്‌ബഷീർ,ഡബ്ല്യൂ എം ഒ ഗ്രീൻ മൗണ്ട് സ്കെ സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് ഗസ്സാലി,ഉസ്മാന കഞ്ഞിയി, തെ കെ.ടി കുഞ്ഞബ്ദുള്ള,
ഇബ്രാഹിംപാറ, റഫീഖ് ടി, മുസ്തഫ റംല പച്ചിലക്കാട്, റംല മുനീർ. തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply