കേരള പൊതുജനാരോഗ്യ നിയമം ഏകാദിന ശില്പ ശാല നടത്തി
മാനന്തവാടി: കേരള പൊതുജനാരോഗ്യ നിയമം 2023 ഏകദിന ജില്ലാതല പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ ദിനീഷ് പി നിർവഹിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് സ്‌കിൽ ലാബിൽ വെച്ച് നടത്തിയ പരിശീലന പരിപാടിയിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ രാജേഷ് വി പി അധ്യക്ഷത വഹിച്ചു.ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ മീന കെ എസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സർവെയിലൻസ് ഓഫീസർ ഡോ. ദീപ കെ.ആർ, ജില്ലാ മാസ്‌മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ആയുഷ് വിഭാഗം ഡിഎംഒ ഡോ.പ്രീത.എ, ഹോമിയോ ഡിഎംഒ ഡോ. ഉമ സി.വി, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാരായ ഡോ. സിന്ധു കെ.വി, ഡോ.ഷിജിൻ ജോൺ ആളൂർ,ഹെൽത്ത് സൂപ്പർവൈസർ രാജേഷ്.സി എന്നിവർ സംസാരിച്ചു.
തുടർന്ന് കേരള പൊതുജനാരോഗ്യ നിയമം 2023 നെ കുറിച്ച് പൊതുജനാരോഗ്യ വിദഗ്‌ധനും റിട്ടയേർഡ് ടെക്നിക്കൽ അസിസ്റ്റന്റ് രാജു പി കെ വിശദമായി ക്ലാസ് എടുക്കുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. പരിശീലനത്തിൽ ജില്ലാതല പൊതുജനാരോഗ്യ സമിതി അംഗങ്ങൾ, ആശുപത്രി സൂപ്രണ്ടുമാർ,മെഡിക്കൽ ഓഫീസർമാർ,ഹെൽത്ത് സൂപ്പർവൈസർമാർ,ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു
Leave a Reply