April 17, 2026

മെഡിക്കൽ കോളേജ് എച്ച്.ഡി.സി. ചേരുന്നില്ല സമാന്തര യോഗം വിളിച്ച് യു.ഡി.എഫ്

0
Img 20241209 Wa0045
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി.: കഴിഞ്ഞ ഒരു വർഷമായി വയനാട് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ജനറൽ ബോഡി യോഗം വിളിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസം 16 ന് രാവിലെ 10 .30 ന് ആശുപത്രി പരിസരത്ത്ജനകീയ ആശുപത്രി വികസന സമിതി യോഗം ചേരുമെന്ന് .എച്ച്.ഡി.സി.അംഗങ്ങളായ യു.ഡി.എഫ്. നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പൊതു ജനങ്ങളിൽ നിന്ന് പരാതി സ്വീകരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറും.എച്ച്.ഡി.സി.യോഗം വിളിച്ചു ചേർക്കേണ്ടത് കലക്ടറും സ്ഥലം എം.എൽ.എയുമാണ്.നിരന്തരം ആവിശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ എക്സിക്യൂട്ടീവ് യോഗം ചേർന്ന് തീരുമാനം എടുത്ത് നടപ്പിലാക്കുകയാണ്.ഇത് നിയമ വിരുദ്ധമാണ്. മൾട്ടി പർപ്പസ് കെട്ടിട നിർമ്മാണത്തിലെ അഴിമതി സംബസിച്ച് വിജിലൻസ് അന്വേഷണം ഭയന്നാണ് ജനറൽ ബോഡി വിളിക്കാത്തത്. കക്കൂസ് മാലിന്യം പുതിയ കെട്ടിടത്തിലെ വാർഡുകളിൽ പരന്നൊഴികിയതോടെ കെട്ടിടം ഉപയോഗശൂന്യമായിരിക്കുകയാണ്. ആദിവാസികളുടെ ചികിത്സ ചിലവടക്കം ആറ് കോടി രൂപയാണ് സർക്കാർ എച്ച്.ഡി.സിക്ക് നൽകാനുള്ളത്.ഈ തുക നൽകാനെങ്കിലും വകുപ്പ് ഭരിക്കുന്ന സ്ഥലം എം.എൽ.എ.ആയ ഒ.ആർ.കേളു തയ്യാറാകണം. അത്യാഹിത വിഭാഗത്തിൽ സ്ഥിരമായി ആറ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ വേണ്ടിടത്ത് രണ്ട് എം.ബി.ബി.എസ്.ഡോക്ടർമാർ മാത്രമാണ് ഉള്ളത്.നവജാത ശിശുക്കളുടെ ഐ.സി.യു. അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി അവ തുറക്കാൻ പോലും അധികൃതർ ശ്രമം നടത്തുന്നില്ല. വാർത്ത സമ്മേളനത്തിൽ നേതാക്കളായ പി.കെ.ജയലക്ഷ്മിമി, എം ജി.ബിജു, സി.കെ.രത്ന വല്ലി ,എം.സി.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *