ഇതര സംസ്ഥാന തൊഴിലാളികൾ ; അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
കൽപ്പറ്റ: തൊഴിലുടമകൾ ഡിസംബർ 31ന് മുമ്പായി ഇതര സംസ്ഥാന തൊഴിലാളികളുടെ അതിഥി പോർട്ടൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെക്ഷേമത്തിനായി കേരള സർക്കാർ ആരംഭിച്ച സംവിധാനമാണ് അതിഥി ആപ്പ്, ഇൻഷൂറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഉറപ്പുവരുത്തും. ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾ, കരാറുകാർ, ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ നിർബന്ധമായും അതിഥി പോർട്ടലിൽ ഇതര സംസ്ഥാന തൊഴിലാളികളെ രജിസ്റ്റർ ചെയ്യിപ്പിക്കേണ്ടതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും അതിഥി ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം.
സഹായം ആവശ്യമുള്ളവർക്ക് അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ജില്ലാ ലേബർ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
അസിസ്റ്റന്റ് ലേബർ ഓഫീസർ കൽപ്പറ്റ 8547655684
അസിസ്റ്റന്റ് ലേബർ ഓഫീസർ മാനന്തവാടി: 04935- 201071, 8547655686
അസിസ്റ്റന്റ് ലേബർ ഓഫീസർ സുൽത്താൻ ബത്തേരി:
04936-220522, 8547655690
ജില്ലാ ലേബർ ഓഫീസ്, വയനാട് സിവിൽ: 04936-
203905
Leave a Reply