പ്രാർത്ഥനയുള്ള കുടുംബങ്ങൾക്ക് മാത്രമേ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കൂ: ഡോ: ഗീവർഗീസ് മാർ ബസോലിയോസ് മെത്രാപ്പോലീത്ത
പുൽപ്പള്ളി: പ്രാർത്ഥനയുള്ള കുടുംബങ്ങൾക്കു മാത്രമേ കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കുകയുള്ളുവെന്ന് ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബസേലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അന്ധകാരത്തിൽ കഴിയുന്നവർക്ക് പ്രകാശത്തിലെത്തിക്കാനുള്ള വഴി തീഷ്‌ണമായ പ്രാർത്ഥനയാണെന്നും മെത്രാപ്പോലീത്ത ഓർമ്മിച്ചു. അഖില മലങ്കര പ്രാർത്ഥന വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം കൊളവള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാർത്ഥനയോഗം സെക്രട്ടറി സനാജി ജോർജ് അധ്യക്ഷത വഹിച്ചു വികാരി ഫാ. കെ. കെ വർഗീസ് കോ ഓർഡിനേറ്റർ സജി വർഗീസ്, ഷാജി മാപ്പനാത്ത് ഡോ ടോണി ഏബ്രാഹം, വി.എസ് മാത്യു കേന്ദ്ര കമ്മിറ്റി അംഗം പി.സി ചെറിയാൻ പ്രാർത്ഥന യോഗം സെക്രട്ടറി കെ. ജോൺ എന്നിവർ പ്രസംഗിച്ചു.
Leave a Reply