ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു*
കൽപ്പറ്റ :സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലയിലെ വിദ്യാര്‍ത്ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം
യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നു യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യങ്ങളോടെയാണ് കമ്മീഷന്‍ ജാഗ്രതാസഭ നടത്തിയത്. കമ്മീഷന്‍ അംഗങ്ങളായ പി. സി. ഷൈജു, പി.പി. രണ്‍ദീപ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ജെറിഷ്, വിദ്യാര്‍ത്ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികള്‍ സംസാരിച്ചു.
Leave a Reply