ജലസംഭരണി കാലപ്പഴക്കം കാരണം അപകടാവസ്‌ഥയിൽ
പൊഴുതന: ശുദ്ധജല വിതരണ പദ്ധതിയുടെ ജലസംഭരണി കാലപ്പഴക്കം കാരണം അപകടാവസ്‌ഥയിൽ. വലിയപാറ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ടാങ്ക് ആണ് പൂർണമായും ചോർന്നൊലിക്കുന്ന വിധത്തിൽ അപകടാവസ്‌ഥയിലായത്. 2 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിലവിൽ സമീപത്തെ വീടുകൾക്കും ഭീഷണിയാവുകയാണ്. 1983ലാണ് ഇത് സ്‌ഥാപിച്ചത്. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ഇടിയംവയലിൽ നിന്ന് വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതിന് വേണ്ടി വാട്ടർ അതോറിറ്റി സ്‌ഥാപിച്ചതായിരുന്നു. പിന്നീട് ഇടിയംവയലിൽ നിന്ന് വെള്ളം എത്തിക്കുന്നത് നിർത്തുകയും പഞ്ചായത്ത് ഏറ്റെടുത്ത് കനകമലയിൽ നിന്ന് വെള്ളം എത്തിക്കുന്ന പദ്ധതി ആരംഭിക്കുകയുമായിരുന്നു.
മലയിൽ നിന്ന് പൈപ്പ് വഴിഎത്തിക്കുന്ന വെള്ളം ഇവിടെ
സ്റ്റോക്ക് ചെയ്താണ് വിതരണം
നടത്തുന്നത്. മലയിലെ
തടയണയിൽ നിന്ന് നേരിട്ട്
എത്തുന്നതിനാൽ ഏതു സമയവും
ഇതിൽ വെള്ളം സ്‌റ്റോക്ക്
ഉണ്ടായിരിക്കും. ടാങ്ക്
നിറയുന്നതോടെ
പ്രദേശവാസികളുടെ ആശങ്കയും
ഏറുകയാണ്. വെള്ളം
ചോർന്നൊലിച്ചു ടാങ്ക് സ്‌ഥിതി
ചെയ്യുന്ന ഭാഗത്ത് വൻ ഗർത്തംരൂപപ്പെട്ടിട്ടുണ്ട്. സമീപത്തെവീടിന്റെ മുറ്റം തകരുകയും
സംരക്ഷണ ഭിത്തി ഇടിഞ്ഞ്
താഴുകയും ചെയ്‌തിട്ടുണ്ട്.ടാങ്കിന്റെ പല ഭാഗങ്ങളിലെയും
കോൺക്രീറ്റ് അടർന്നു
വീണിട്ടുണ്ട്.നാട്ടുകാരുടെപരാതിയെ തുടർന്ന്
അറ്റകുറ്റപ്പണിക്ക് 2 ലക്ഷം രൂപ
അനുവദിച്ചിട്ടുണ്ടെന്നാണുഅറിയുന്നത്. എന്നാൽഅറ്റകുറ്റപ്പണികൾ കൊണ്ട് കാര്യമില്ലെന്നാണു നാട്ടുകാർ പറയുന്നത്. വെള്ളം സംഭരിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കി നിലവിലെ ടാങ്ക് പൊളിച്ചു മാറ്റി പുതിയത് സ്ഥാപിക്കണം എന്നാണ് ആവശ്യം.
Leave a Reply