കുറുവ സംഘം ഇരിക്കുന്ന ബോർഡായി കെ. എസ്. ഈ. ബി മാറി; ആം ആദ്മി പാർട്ടി
കൽപ്പറ്റ: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.സംസ്ഥാന വൈ.പ്രസിഡൻറ് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. കുറുവ സംഘം ഇരിക്കുന്ന ബോർഡായി കെ.എസ്.ഇ.ബി മാറി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാരും ബോർഡും ഈ ജനദ്രോഹ നടപടിയിൽ നിന്നും പിന്മാറി ഡൽഹിയിലും പഞ്ചാബിലും സൗജന്യ വൈദ്യുതി നൽകുന്നത് പോലെ കേരളത്തിലും നൽകാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ.റ്റി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ജില്ലാ കമ്മിറ്റി അംഗം ഗഫൂർ കോട്ടത്തറ,റസാഖ് കൽപ്പറ്റ, മനു മത്തായി എന്നിവർ സംസാരിച്ചു.
Leave a Reply