യൂത്ത് കോൺഗ്രസ് ലോങ്ങ് മാർച്ച് നാളെ ഉച്ചക്ക് രണ്ടു മണിക്ക് മേപ്പടിയിൽ നിന്ന് കൽപ്പറ്റയിലേക്ക്
കൽപ്പറ്റ :ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നയിക്കുന്ന ലോങ്ങ് മാർച്ച് നാളെ ഉച്ചക്ക് 2 മണിക്ക് മേപ്പടിയിൽ നിന്നും കൽപ്പറ്റയിലേക്ക് നടക്കുകയാണ്. ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക,
ലയങ്ങളിൽ താമസിക്കുന്നവരെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തുക,
ഗുരുതര പരിക്കേറ്റവരുടെ തുടർ ചികിത്സാ സഹായം അടിയന്തരമായി നൽകുക,
അടിയന്തരസഹായം മുഴുവൻ കുടുംബങ്ങൾക്കും നൽകുക,കെട്ടിടങ്ങൾ നഷ്ടപ്പെട്ട ഉടമകൾകൾക്ക് നഷ്ടപരിഹാരം ഉടൻ നൽകുക,
ദുരിത ബാധിതരുടെ വീട്ടുവാടക കാലതാമസം കൂടാതെ നൽകുക,
ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം തുടരുക, നിർത്തിവെച്ച ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുക ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുന്നത്. മർച്ചിൽ ജില്ലയിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് പ്രസ്താവനയിലൂടെ അറിയിച്ചു.





Leave a Reply