വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പാടിച്ചിറ കെഎസ്ഇബി ഓഫീസ് മാർച്ചു ധർണയും
മീനങ്ങാടി:വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറ കെഎസ്ഇബി ഓഫീസ് മാർച്ചും ധർണയും നടത്തി. വിലക്കയറ്റത്തിലും, നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന്മേൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു കൊണ്ട് ഇരട്ടി പ്രഹരം ഏൽപിച്ചിരിക്കുകയാണ് പിണറായി സർക്കാർ. യൂണിറ്റിന് 16 പൈസയുടെ വർദ്ധനവ് സാധാരണക്കാരുടെ കടുംബ ബഡ്ജറ്റിനെ ഗുരുതരമായി ബാധിക്കും. അടുത്ത സാമ്പത്തിക വർഷം 12 പൈസയുടെ വർദ്ധനവു കൂടി നിലവിൽ വരും. 4 മാസത്തിനുള്ളിൽ 28 പൈസയുടെ വർദ്ധന. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി നിരക്ക് 5 പൈസ കൂട്ടിയത് പ്രതിസന്ധിയിൽ കഴിയുന്ന കർഷകർക്കും ബുദ്ധിമുട്ടാണ് . വലിയ തുക കുടിശ്ശികയുള്ള വൻകിട ഉപഭോക്താക്കളെ ഒഴിവാക്കിയാണ് സാധാരണക്കാരെ പിഴിയുന്നത് ഈ കാട്ടു കൊള്ളക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 16-10-24 ന് 10 മണിക്ക് പാടിച്ചിറ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ ബ്ലോക്ക് എക്സിക്യൂടീവ് യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ യോഗം ഉൽഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വർഗ്ഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമതി അംഗം കെ.എൽ പൗലോസ്, , എൻ . യു. ഉലഹന്നാൻ, ബീന ജോസ്, ഇ.എ. ശങ്കരൻ,എൻ.ആർ സോമൻ മാസ്റ്റർ, കെ.ജി.ബാബൂ, പി.ഡി. ജോണി, ഷിനോജ് കടുപ്പിൽ, എൻ.എം.രംഗനാഥൻ, സണ്ണി ചാമക്കാല,മനോജ് ചന്ദനകാവ്, ജിനി തോമസ്, ശിവരാമൻ പാറക്കുഴി, വിൻസൻ്റ് ചേരവേലിൽ നാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply