ഈ ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭിക്കില്ല; പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് ഈ വര്‍ഷം അവസാനത്തോടെ പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമാകില്ല. ഉപയോക്താക്കള്‍ക്ക് ഡിവൈസുകള്‍ അപ്ഗ്രേഡ് ചെയ്തില്ലെങ്കില്‍ വാട്‌സ്ആപ്പിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. 2026 സെപ്റ്റംബര്‍ 8 മുതല്ലാണ് പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം ലഭിക്കാതിരിക്കുക. മെറ്റയുടെ കീഴിലുള്ള വാട്‌സ്ആപ്പിന്റെ സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു തീരുമാനം. ഇത്തരം പഴയ ഫോണുകള്‍ക്ക് പലപ്പോഴും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാത്തതില്‍ വാട്‌സ് ആപ്പിന്റെ പുതിയ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും സുരക്ഷ ഉറപ്പാക്കാനും സാധിക്കാറില്ല.
ആന്‍ഡ്രോയിഡ് 6.0 ക്ക് താഴെയുളള ,ആന്‍ഡ്രോയിഡ് 5.0-5.1 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയാണ് ഈ മാറ്റം ബാധിക്കുന്നത്. വാട്‌സ്ആപ്പ് മെസഞ്ചര്‍, വാട്‌സ്ആപ്പ് ബിസിനസ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാണ്. ആന്‍ഡ്രോയിഡ് 5.0, 5.1 ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് തുറക്കുമ്പോള്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിക്കും. പുതിയ സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെടുന്നതിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ സുഗമമായി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് പഴയ ഒ എസുകളെ ഒഴിവാക്കുന്നത്.
പുതിയ മാറ്റം ഇന്ത്യയെകൂടാതെ ബ്രസീല്‍, പാകിസ്താന്‍, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ഉപയോക്താക്കളെയും ബാധിക്കുമെന്നാണ് കരുതുന്നത്.





Leave a Reply